'സോളിഡ് ഫുഷന്‍ ടെംറ്റേഷന്‍ 2015' സംഗീത മെഗാഷോയുടെ ടിക്കറ്റ് വില്‍പ്പന കിക്ക് ഓഫ് ചെയ്തു
Saturday, January 24, 2015 4:03 AM IST
വാഷിംഗ്ടന്‍ ഡിസി: നിത്യസഹായ മാതാവിന്റെ നാമത്തിലുള്ള ഗ്രേറ്റര്‍ വാഷിംഗ്ടന്‍ സീറോ മലബാര്‍ ചര്‍ച്ച് സ്വന്തമായി ഒരു ആരാധനാലയം നിര്‍മിക്കുന്നതിനുള്ള ധന സമാഹരണത്തിനായി സംഗീത മെഗാ ഷോ നടത്തുന്നു.

മേയ് ഒമ്പതിന് (ശനി) വൈകുന്നേരം ആറിന് ബെല്‍റ്റ്സ്വില്ലിലുള്ള ഹൈപോയിന്‍ ഹൈസ്കൂളില്‍ സ്റീഫന്‍ ദേവസിയും പിന്നണി ഗായിക റിമി ടോമിയും നയിക്കുന്ന സംഗീത മെഗാ ഷോ 'സോളിഡ് ഫുഷന്‍ ടെംറ്റേഷന്‍ 2015' ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ജനുവരി 18 -ന് മേരിലാന്റിലുള്ള സെന്റ് ഓഫ് ലിമ പള്ളിയില്‍ മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു പുഞ്ചയില്‍ നിര്‍വഹിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യോഗത്തില്‍ റോയ് മാത്യു, രഞ്ജു തച്ചങ്കരി, ഫ്രാന്‍സിസ് പള്ളിപറമ്പില്‍ എന്നിവര്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മനോജ് മാത്യുവിന്റേയും ടിക്കറ്റ് സെയില്‍സ് കോഓര്‍ഡിനേറ്റര്‍ തോമസ് സെബാസ്റ്യന്റേയും സാന്നിധ്യത്തില്‍ ഫാ. മാത്യു പുഞ്ചയില്‍ നിന്ന് ടിക്കറ്റ് ഏറ്റു വാങ്ങി.

പ്രസ്തുത പരിപാടിയുടെ വിജയത്തിനായി ഏവരുടെയും സഹായ സഹകരണം ഫാ. മാത്യു പുഞ്ചയില്‍ തന്റെ സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു. റെക്സ് തോമസ്, ജാസ്മിന്‍ ജോസ്, ഡേവിസ് ചാലിശേരി, ജോണി ആലഞ്ചേരി, ജെയിംസ് പോള്‍, ജോയല്‍ ജോസ്, ജെന്‍സണ്‍ ജോസ്, റോബി ജോര്‍ജ്, ജെഫി ജോര്‍ജ്, റോയി റാഫേല്‍, ജിജോ ജോസഫ്, തോമസ് ഏബ്രഹാം, ലിജി റെജി, നിഷ ഫ്രാന്‍സിസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം