കേരളസമാജം മെഡിക്കല്‍ ക്യാമ്പ് നടത്തി
Saturday, January 24, 2015 2:13 AM IST
ബംഗളൂരു: നോര്‍ത്ത് വെസ്റ്റ് കേരളസമാജവും എംഎസ് രാമയ്യ ആശുപത്രിയും സംയുക്തമായി നടത്തുന്ന മെഡിക്കല്‍ ക്ളിനിക്കിന്റെ നാലാം ഘട്ടം ഇന്നലെ സിദ്ധാര്‍ഥ നഗര്‍ ബെഥേല്‍ ചര്‍ച്ച് കോമ്പൌണ്ടില്‍ നടത്തി.

ജനറല്‍ മെഡിസിന്‍, ശിശുവിഭാഗം, ത്വക്ക്, കണ്ണ്, ഗൈനക്കോളജി, ഇഎന്‍ടി, ഓര്‍ത്തോപീഡിക്സ്, ഡെന്റല്‍, ബിപി ആന്‍ഡ് ഡയബറ്റിക്സ് വിഭാഗങ്ങള്‍ രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ പ്രവര്‍ത്തിച്ചു. 20 ഡോക്ടര്‍മാരും ഇരുപതില്‍പരം മെഡിക്കല്‍ സ്റാഫും ക്യാമ്പില്‍ പങ്കെടുത്തു.

പരിശോധനയ്ക്കു ശേഷം മരുന്നുകള്‍ സൌജന്യമായി വിതരണം ചെയ്തു. തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് എംഎസ് രാമയ്യ ആശുപത്രിയില്‍ വളരെ ചെലവുകുറച്ച് ചികിത്സ നല്കും.

മെഡിക്കല്‍ ക്യാമ്പിന് വൈദ്യസഹായനിധി ചെയര്‍മാന്‍ സുഗതകുമാരന്‍ നായര്‍, കമ്യൂണിറ്റി പ്രോജക്്ട് ചെയര്‍മാന്‍ പി. ബാലചന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ എന്‍.കെ. കുട്ടി എന്നിവര്‍ നേതൃത്വം നല്കി. അടുത്ത ക്യാമ്പ് ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ സമാജം ഹാളില്‍ നടക്കും.