ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു
Friday, January 23, 2015 11:55 AM IST
മസ്ക്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം അമ്പൂരി ചുണ്ടെലിക്കാട്ട് മറിയാമ്മ ജോസും ഭര്‍ത്താവ് ജോസ് ചാക്കോയുമാണ് മരിച്ചത്. ഒമാന്‍-സോഹാര്‍ റൂട്ടില്‍ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ദമ്പതികളുടെ മകന്‍ ജിമ്മിയെ പരിക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മസ്കറ്റ് വാദി കബീറില്‍ അലൂമിനിയം വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്നു ജോസ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകളുടെ വിവാഹ ചടങ്ങുകള്‍ക്ക് കുടുംബം നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മസ്കറ്റില്‍ തിരിച്ചെത്തിയത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം