ഓസ്ട്രിയയില്‍ ഐഎസ് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ്; 192 കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി
Friday, January 23, 2015 9:12 AM IST
വിയന്ന: ഓസ്ട്രിയയിലെ 192 മര്‍മ്മ പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കുവാന്‍ ഐഎസ് ഭീകര്‍ക്കു പദ്ധതിയുണ്െടന്ന് ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രി യോഹന്നാലക്കി ലൈറ്റനര്‍ വെളിപ്പെടുത്തി. രഹസ്യാനേവേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും തന്ത്രപ്രധാന സ്ഥലങ്ങളില്‍ പോലീസ് ശക്തമായി നിരീക്ഷണം ആരംഭിച്ചു.

എന്നാല്‍ ഏതൊക്കെയാണ് 192 കേന്ദ്രങ്ങളെന്ന് വ്യക്തമാക്കാതെ നാലു മേഖലകളായി തിരിച്ച് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി അറിയിച്ചു.

പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിനിടെ അപ്പര്‍ ഓസ്ട്രിയയില്‍ നിന്നും സാള്‍സ് ബര്‍ഗില്‍ നിന്നുമുള്ള 15 ഉം 17 ഉം വയസുകാരായ രണ്ട് പെണ്‍കുട്ടികള്‍ ജിഹാദിന് പുറപ്പെട്ടത് ഓസ്ട്രിയക്കാരെ ഞെട്ടിച്ചു. ഇവരെ പോലീസ് പിടികൂടിയെങ്കിലും വേണ്ടത്ര തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടത് വിവാദമായി.

പാരീസ് അക്രമണം ഒരു തുടക്കം മാത്രമാണന്നും കൂടുതല്‍ ആക്രമണങ്ങള്‍ തുടര്‍ന്ന് പ്രതീക്ഷീക്കാമെന്നും റോം ആണ് ഭീകരരുടെ ആദ്യ ലക്ഷ്യമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറയിപ്പു നല്‍കി. യൂറോപ്പിലെമ്പാടും അക്രമത്തിന് ഐഎസ് പദ്ധതിയിടുന്നുവെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗവും (ങക5) വെളിപ്പെടുത്തി.

ജനാധിപത്യ ഭരണഘടനാ സ്ഥാപനങ്ങള്‍, ഇതിന്റെ പരിധിയില്‍പ്പെടുന്ന 35 സ്ഥാപനങ്ങള്‍ക്കും 49 വൈദ്യുതി ജല വിതരണ കേന്ദ്രങ്ങള്‍ക്കും 13 ഗതാഗത കേന്ദ്രങ്ങള്‍ക്ക് ശക്തമായ സുരക്ഷാ നിരീക്ഷണം ഏര്‍പ്പെടുത്തി.

സാമ്പത്തിക മേഖലയിലെ 20 ഉം വാര്‍ത്താ വിനിമയ മേഖലയിലെ 46 ഉം കേന്ദ്രങ്ങള്‍ക്കും ആരോഗ്യ മേഖലയിലെ 23 കേന്ദ്രങ്ങള്‍ക്കും ശക്തമായി സുരക്ഷ നല്‍കുമെന്ന് ആരോഗ്യ മന്ത്രി യോഹന്നാ മിക്കി ലൈറ്റനര്‍ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍