മകരവിളക്ക് മഹോത്സവം
Friday, January 23, 2015 7:27 AM IST
ബംഗളൂരു: ഹൊസ്കൂര്‍ ധര്‍മശാസ്താഗിരി അയ്യപ്പക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം ആഘോഷിച്ചു. ജനുവരി 14 ന് രാവിലെ നെയ്യഭിഷേകത്തോടുകൂടി പരിപാടികള്‍ ആരംഭിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പൂജകള്‍ക്ക് ശക്തി ശാന്താനന്ദ മഹര്‍ഷി നേതൃത്വം നല്‍കി. തുടര്‍ന്ന് ഘോഷയാത്രാ, മഹാപ്രസാദ വിതരണം, മകരജ്യോതി ദര്‍ശനം തുടങ്ങിയവയും നടന്നു.

വൈകുന്നേരം ഏഴിന് തിരുവനന്തപുരം സൂര്യ മെലഡീസിന്റെ നേതൃത്വത്തില്‍ കെ.കെ. ഹരിദാസും സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധ അരങ്ങേറി. രാത്രി ഒമ്പതിന് ഹരിവരാസനത്തോടുകൂടി മകരവിളക്ക് മഹോത്സവത്തിന് സമാപനമായി.