മലയാളം സൊസൈറ്റി, ഹൂസ്റന്‍ പുതുവര്‍ഷസമ്മേളനം നടത്തി
Friday, January 23, 2015 3:08 AM IST
ഹ്യൂസ്റന്‍: ഗ്രേറ്റര്‍ ഹൂസ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'മലയാളം സൊസൈറ്റി ഓഫ് അമേരിക്ക'യുടെ 2015-ലെ പ്രഥമ സമ്മേളനം ജനുവരി 18-ന് വൈകുന്നേരം നാലിന് സ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. ടോം വിരിപ്പന്റെ 'പ്രമാണി' എന്ന കവിതയും ജോസഫ് തച്ചാറയുടെ 'ആര്' എന്ന കഥയുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. തോമസ് വര്‍ഗീസ്, ജി. പുത്തന്‍കുരിശ്, ടോം വിരിപ്പന്‍, സജി പുല്ലാട്, പൊന്നു പിള്ള, ടി.ജെ.ഫിലിപ്പ്, ജോസഫ് തച്ചാറ, മണ്ണിക്കരോട്ട്, തോമസ് വൈക്കത്തുശ്ശേരി, ജോര്‍ജ് ഏബ്രഹാം, ജോസ്ഫ് മണ്ഡവത്തില്‍, ജോസ് കാക്കനാട്ട്, കുര്യന്‍ മ്യാലില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ചര്‍ച്ചയ്ക്കുശേഷം കലാകാരനും ഗായകനുമായ ജോസഫ് മണ്ഡവത്തിലിന്റെ ഗാനാലപനം സദസ്യര്‍ ഏറെ ആസ്വദിച്ചു. പൊന്നു പിള്ളയുടെ നന്ദി പസംഗത്തോടെ 6.30-തിന് സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (ംംം.ാമിിശരസമൃീൌ.ില), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്