യുകെ എസ്എന്‍ഡിപി ശാഖായോഗത്തിന് ഏഴാമതു കുടുംബ യൂണിറ്റ്
Thursday, January 22, 2015 10:19 AM IST
ലണ്ടന്‍: യുകെ എസ്എന്‍ഡിപി ശാഖായോഗം 6170ന് ഏഴാമതു കുടുംബ യൂണിറ്റ് നിലവില്‍വന്നു. ഗുരുകുലം എന്ന പേരിലാണു പുതിയ കുടുംബ യൂണിറ്റ് അറിയപ്പെടുക.

ഡിവൈസസില്‍ ചേര്‍ന്ന കുടുംബസംഗമം യുകെ ശാഖായോഗം യൂണിയന്‍ കമ്മിറ്റിയംഗം സൌമ്യ ഉല്ലാസ് ഉദ്ഘാടനം ചെയ്തു.

ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം രാജേഷ് നടേപള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശാഖാ പ്രസിഡന്റ് സുജിത് ഉദയന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സുരേഷ് തേനൂരാന്‍, രാഗേഷ്കുമാര്‍, സതീശന്‍ ബ്രിസ്റോള്‍, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അര്‍ജുന്‍ അരയക്കണ്ടി, വനിതാസംഘം പ്രസിഡന്റ് ശ്യാമള സതീശന്‍, സെക്രട്ടറി ഹേമതല സുരേഷ്, പഞ്ചായത്ത് കമ്മിറ്റിയംഗം രാജേഷ് പൂപ്പാറ, വനിതാസംഘം കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു.

എസ്എന്‍ഡിപി യോഗവും കുടുംബ യൂണിറ്റും എന്ന വിഷയത്തെ ആസ്പദമാക്കി സുധാകരന്‍ പാലാ പ്രഭാഷണം നടത്തി.

കുടുംബ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന് ടോണി വെല്‍ഷെയര്‍ (ഡിവൈസസ് മലയാളി അസോസിയേഷന്‍), പ്രസംഗിച്ചു. ഗുരുകുലം കുടുംബ യൂണിറ്റിന്റെ കണ്‍വീനറായി ബൈജു സ്വിന്‍സെനെയും ജോയിന്റ് കണ്‍വീനറായി സജിത രാജേഷിനെയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് യുകെ ശാഖായോഗത്തിന്റെ ഒരു വര്‍ഷത്തെ പരിപാടികള്‍ വിശദീകരിക്കുകയും ഹര്‍ഷോം ടിവിക്ക് സുജിത് ഉദയന്‍ അഭിമുഖം നല്‍കുകയും ചെയ്തു. സുജിത രാജേഷ് സ്വാഗതവും ബൈജു സ്വിന്‍ഡന്‍ നന്ദിയും പറഞ്ഞു. വെല്‍ഷെയര്‍ ഗുരുകുലം കുടുംബ യൂണിറ്റിന്റെ രണ്ടാമത് യോഗം ഫെബ്രുവരി ഒന്നിന് സ്വിന്‍ഡനില്‍ നടക്കും.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്