ഡിഎംഎ മഹിപാല്‍പുര്‍ കാപാസേദ ക്രിസ്മസ്, പുതുവത്സരാഘോഷം നടത്തി
Thursday, January 22, 2015 10:11 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) മഹിപാല്‍പുര്‍ കാപാസേദയുടെ ക്രിസ്മസ്, പുതുവത്സരാഘോഷം മഹിപാല്‍പുരില്‍ നടത്തി. ഡിഎംഎ ജനറല്‍ സെക്രട്ടറി ഷര്‍ളിക് ചന്ദ്രന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മഹിപാല്‍ കാപാസേദ ഏരിയ ചെയര്‍മാന്‍ ടി.എം ചെറിയാന്‍, അഡ്വ. ഗോപാല്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്