മീലാദ് കാമ്പയിന്‍ സമാപിച്ചു
Thursday, January 22, 2015 8:13 AM IST
ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മ ദിനത്തോടനുബന്ധിച്ചു 'തിരു നബി (സ) ശ്രേഷ്ഠ മാതൃക' എന്ന പ്രമേയത്തില്‍ ഐസിഎഫ് റാഷിദിയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒരു മാസമായി നടന്നു വന്ന മീലാദ് കാമ്പയിന്‍ സമാപിച്ചു.

പ്രകീര്‍ത്തന പ്രഭാഷണം, മൌലിദ് പാരായണം, പ്രാര്‍ഥന, അന്നദാനം, ലഘുലേഖ വിതരണം എന്നിവ കാമ്പയിന്റെ ഭാഗമായി നടന്നു. സമാപന സംഗമത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന സമിതിയംഗം സിദ്ദിഖ് സഖാഫി തിരുവനന്തപുരം മുഖ്യ പ്രഭാഷണം നടത്തി. സയിദ് മുഹ്സിന്‍ ക്ളാരി, ടി.പി അലി മദനി, ഹാഫിസ് മുഹമ്മദ് മദനി ചപ്പാരപ്പടവ്, ബഷീര്‍ മുസ്ലിയാര്‍, കെ.എ യഹ്യയ ആലപ്പുഴ, ഹംസ സഖാഫി സീഫോര്‍ത്ത്, അലി ഹാജി പട്ടാമ്പി, അബ്ദുള്‍ ഖാദര്‍ കയ്പമംഗലം, റാസിഖ് മാട്ടൂല്‍, മുഹമ്മദലി ഖവാനീജ് എന്നിവര്‍ സംബന്ധിച്ചു.