യുകെയിലെ ഇരവിപേരൂര്‍ നിവാസികളുടെ കൂട്ടായ്മ രൂപീകരിക്കുന്നു
Thursday, January 22, 2015 8:10 AM IST
ലണ്ടന്‍: യുകെയിലേക്കു കുടിയേറിയിരിക്കുന്ന ഇരവിപേരൂര്‍ നിവാസികള്‍ തങ്ങളുടെ പ്രഥമ കൂട്ടായ്മ ജൂണില്‍ സംഘടിപ്പിക്കുന്നു.

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണു സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

യുകെയിലേക്കുള്ള ഇരവിപേരൂര്‍ നിവാസികളുടെ കുടിയേറ്റത്തിന് അനേകം ദശകങ്ങളുടെ പഴക്കമുണ്െടങ്കിലും നാടിന്റെ പേരില്‍ ഒരു ഒത്തുചേരല്‍ സാധ്യമാകുന്നത് ഇപ്പോള്‍ മാത്രമാണ്. മഹത്തായ ആധ്യാത്മിക-കലാ-സാംസ്കാരിക പൈതൃകം പേറുന്ന, മതസൌഹാര്‍ദത്തിന്റെ നാടായ ഇരവിപേരൂര്‍ പ്രവാസി സമൂഹം യുകെയില്‍ ഒത്തുചേരുമ്പോള്‍ അതൊരു നവ്യാനുഭവമായി മാറുമെന്നാണു സംഘടാകര്‍ കരുതുന്നത്.

സ്വന്തം നാടിന്റെ പഴയകാല മധുരസ്മരണകള്‍ അയവിറക്കി പഴയ സൌഹാര്‍ദ്ദങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും കൂട്ടായ്മ വേദിയാകും.

വിശദ വിവരങ്ങള്‍ക്ക്: ജോസഫ് ഇടിക്കുള 07535229938, എബി ഏബ്രഹാം 07951374110, രഞ്ജു അലക്സ് 07886 981814, സജി ഏബ്രഹാം 07456576734.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍