പ്രോവിഡന്‍സ് സീറോ മലബാര്‍ വാര്‍ത്താമാസിക പ്രകാശനം ചെയ്തു
Thursday, January 22, 2015 7:56 AM IST
ബംഗളൂരു: സീറോ മലബാര്‍ മിഷന്‍ വാര്‍ത്താവിനിമയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിച്ച പ്രോവിഡന്‍സ് ഇ-വാര്‍ത്താ മാസിക പ്രകാശനം ചെയ്തു. ധര്‍മാരാമില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, എപ്പിസ്കോപ്പല്‍ വികാരി റവ.ഡോ. മാത്യു കോയിക്കര സിഎംഐയ്ക്ക് മാസികയുടെ ആദ്യപ്രതി നല്കി പ്രകാശനകര്‍മം നിര്‍വഹിച്ചു.

സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ. തോമസ് കല്ലുകളം, ലെയ്റ്റി കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദൈവപരിപാലനയില്‍ അടിയുറച്ചു മുന്നോട്ടു പോകാന്‍ പ്രോവിഡന്‍സ് മാസിക ഏവര്‍ക്കും പ്രേരകമാകട്ടെയെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസിച്ചു. സോണല്‍ തലത്തിലുള്ള വാര്‍ത്തകളും വിവിധ പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകളുമാണ് മാസികയില്‍ ഉള്‍പ്പെടുത്തുന്നത്. എപ്പിസ്കോപ്പല്‍ വികാരി റവ. ഡോ. മാത്യു കോയിക്കരയാണ് മാനേജിംഗ് എഡിറ്റര്‍. ഫാ. സുബാഷ് ചീഫ് എഡിറ്ററും ഫാ. ടോണി എംഎസ്എഫ്എസ്, അനില്‍ ജോര്‍ജ് എന്നിവര്‍ സബ് എഡിറ്റര്‍മാരുമാണ്.