സ്വിറ്റ്സര്‍ലാന്‍ഡില്‍ നാടകം 'ആറാം മുദ്ര' ജനുവരി 24 ന്
Wednesday, January 21, 2015 10:14 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലാന്‍ഡിലെ പ്രമുഖ കലാ,സാംസ്കാരിക സംഘടനയായ ഭാരതീയകലാലയം ഒരുക്കുന്ന ഭാരതീയകലോത്സവം ജനുവരി 24 ന് (ശനി) സൂറിച്ചില്‍ (ടരവല്വൃശവമഹഹല, ഘമിഴിമൌ മാ അഹയശ , ദൌൃശരവ) അരങ്ങേറും.

ജാക്സണ്‍ പുല്ലേലി രചനയും സംവിധാനവും ചെയ്ത 'ആറാം മുദ്ര' നാടകം ജൂബിലി സമ്മാനമായി അരങ്ങില്‍ അവതരിപ്പിക്കും.

ഭാരതീയകലാലയത്തിന്റെ പതിനഞ്ചാമത് വാര്‍ഷികവും കൂടി ആയതിനാല്‍ നാടകത്തിന് പുറമേ മികച്ച കലാസന്ധ്യയും ഒരുക്കിയിട്ടുണ്െടന്ന് ചെയര്‍മാന്‍ എല്‍ബിന്‍ അബിയും സെക്രട്ടറി റോബിന്‍ ജോസ് തുരുത്തിപിള്ളിലും അറിയിച്ചു.

കലാസന്ധ്യയില്‍ പ്രശസ്ത ഗായകരായ അല്‍ഫോന്‍സ് ജോസഫ്, മാളവിക അനില്‍കുമാര്‍, കീ ബോര്‍ഡ് വിദഗ്ധന്‍ അനൂപ് എന്നിവര്‍ മാസ്മരിക സംഗീത വിരുന്ന് ഒരുക്കും.

സോളോ സോംഗ്, കരോക്കെ, ചിത്രരചന, സിനിമാറ്റിക് നൃത്തം എന്നിവയിലാണ് മത്സരങ്ങള്‍. രാവിലെ ഒമ്പതിന് തുടങ്ങുന്ന മത്സരങ്ങള്‍ ഉച്ചവരെയും ശേഷം പൊതു സമ്മേളനവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എല്‍ബിന്‍ മുണ്ടക്കല്‍, റോബിന്‍ തുരുത്തിപിള്ളില്‍, വിന്‍സെന്റ് പറയനിലം, ജീസന്‍ എടശേരി, ജിജി കോശി എന്നിവരെ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍