കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡക്ക് പുതിയ നേതൃത്വം
Wednesday, January 21, 2015 10:13 AM IST
ഫ്ളോറിഡ: സൌത്ത് ഫ്ളോറിഡയിലെ മലയാളികളുടെ മാതൃസംഘടനയായ കേരള സമാജത്തിന്റെ 2015-ലെ പുതിയ സാരഥികള്‍ സ്ഥാനമേറ്റു.

പുതിയ ഭാരവാഹികളായി സജി സക്കറിയ (പ്രസിഡന്റ്), റോബിന്‍ ആന്റണി (വൈസ് പ്രസിഡന്റ്), ഷാലറ്റ് വര്‍ഗീസ് (സെക്രട്ടറി), ഷിജു കാല്‍പടിക്കല്‍ (ജോ. സെക്രട്ടറി), ജോണറ്റ് സെബാസ്റ്യന്‍ (ട്രഷറര്‍), ജോജി ജോണ്‍ (ജോ. ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി പത്മകുമാര്‍ നായര്‍, നോയല്‍ മാത്യു, സാജന്‍ മാത്യു, സൈമണ്‍ പി. സൈമണ്‍, സുരജ് ശശിധരന്‍, ഡെലിവിയ വാത്തിയേലില്‍, മത്തായി മാത്യു, ജിസ്മോന്‍ ജോയി, ഷിബു ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു. 2016-ലെ പ്രസിഡന്റായി ജോസ്മാന്‍ കരേടനേയും തെരഞ്ഞെടുത്തു.

മൂന്നു പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള കേരള സമാജത്തെ നയിക്കാന്‍ നിയുക്തനായ സജി സക്കറിയാസ് സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ കഴിവ് തെളിയിച്ച വ്യക്തിയാണ്. കേരള സമാജത്തിന്റെ മുന്‍ സെക്രട്ടറി, ഐഎന്‍ഒസി, എസ്എംസിസി എന്നീ സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2015-ല്‍ കേരള സമാജം അതിവിപുലമായ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം