എംഎക്യു ബാഡ്മിന്റണ്‍ ഇന്ത്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 28ന്
Wednesday, January 21, 2015 7:48 AM IST
ബ്രിസ്ബെയ്ന്‍: മലയാളി അസോസിയേഷന്‍ ഓഫ് ക്യൂന്‍സ്ലാന്‍ഡ് (എംഎക്യു) ഇന്ത്യന്‍ ഓപ്പണ്‍ 2015 എന്ന പേരില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28ന് (ശനി) ടിബിഎയിലാണ് മത്സരം.

പുരുഷ,വനിതാ സിംഗിള്‍സ്, പുരുഷ ഡബിള്‍സ് -ഏക, ഏ2, വനിതാ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ്, 18 വയസിനുതാഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സിംഗിള്‍സ് വിഭാഗത്തിലുമായിരിക്കും മത്സരം.

18 വയസിനു താഴെയുള്ളവര്‍ക്ക് 10 ഡോളറും മറ്റുള്ളവര്‍ക്ക് 20 ഡോളറുമാണ് രജിസ്ട്രേഷന്‍ ഫീസ്.

ഇന്ത്യന്‍ സമൂഹത്തിനിടയില്‍ കായിക വിനോദത്തിനു പ്രാധാന്യം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ കുടുംബ സമേതം പങ്കെടുത്ത് ആസ്വദിക്കുന്നതോടൊപ്പം ഓസ്ട്രേലിയയിലുള്ള എല്ലാ ഇന്ത്യന്‍ സമൂഹത്തേയും മത്സരത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ സ്വാഗതം ചെയ്തു.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് വു://ഴീീ.ഴഹ/ംലഘഢ2ള.

വിവരങ്ങള്‍ക്ക്: വിവേക് 0406 486 166, ദിനേശ് 0422 001 044, ഈശോ 0414 188 148, സന്ദീപ് 0431 546 431, ഡെന്നിസ് 0402 658 420, സച്ചി 0414 090 607.