ബാലവേദി കുവൈറ്റിന്റെ റിപ്പബ്ളിക് ദിനാഘോഷവും പ്രച്ഛന്നവേഷ മത്സരവും ജനുവരി 30ന്
Wednesday, January 21, 2015 6:13 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളികുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി കുവൈറ്റ് റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളി കുട്ടികള്‍ക്കായി പ്രച്ഛന്നവേഷ മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 30 ന് (വെള്ളി) ആണ് ആഘോഷപരിപാടികള്‍.

അബാസിയ ഫഹഹീല്‍, സാല്‍മിയ എന്നീ മൂന്ന് മേഖലകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ആഘോഷ പരിപാടികളുടെ ഭാഗമായി റിപ്പബ്ളിക് ദിന സമ്മേളനം, കുട്ടികളുടെ കലാ പരിപാടികള്‍ എന്നിവയും നടക്കും. അബാസിയയില്‍ അല്‍ഫോന്‍സ ഓഡിറ്റോറിയത്തിലും ഫഹഹീല്‍ മേഖലയില്‍ മംഗഫിലുളള കലാ സെന്ററിലും സാല്‍മിയയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലുമാണ് (ജൂണിയര്‍) പരിപാടികള്‍ നടക്കുന്നത്.

പ്രച്ഛന്നവേഷ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: അബാസിയ 99456731, ഫഹഹീല്‍ 66117670, സാല്‍മിയ 97496171.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍