സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി ആറിന്
Wednesday, January 21, 2015 6:12 AM IST
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയിലെ മദ്യവര്‍ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി ആറിന് (വെള്ളി), അബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ നടക്കുന്ന ക്യാമ്പില്‍, ജനറല്‍ മെഡിസിന്‍, ന്യൂറോളജി, കാര്‍ഡിയോളജി, പീഡിയാട്രിക്, ഗൈനക്കോളജി, ഡെര്‍മറ്റോളജി, ഡെന്റല്‍, ഇഎന്‍ടി, ഓര്‍ത്തോ, ഗ്യാസ്ട്രോളജി, ഒഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.

പ്രധാനമായും ലേബര്‍ ക്യാമ്പിലും മറ്റും കഴിയുന്നവരെ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം, ഇന്ത്യന്‍ ഡന്റിസ്റ് അലയന്‍സ്, കുവൈറ്റ് ഹാര്‍ട്ട് ഫൌണ്േടഷന്‍, കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ചു ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും 66347396, 97625174 എന്നീ നമ്പരുകളിലോ, ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളിനടുത്തുള്ള ഹൈലാന്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റുമായോ (ഫോണ്‍ : 66564713) ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍