ഐഎന്‍ഒസി ടെക്സസ് ചാപ്റ്റര്‍ റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു
Wednesday, January 21, 2015 6:11 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ 66-ാമത് റിപ്പബ്ളിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ജനുവരി 26ന് ((തിങ്കള്‍) വൈകുന്നേരം ആറിന് സ്റാഫോഡിലുള്ള ( ) കേരളത്തനിമ റസ്ററന്റിലാണ് സമ്മേളനം.

ഇന്ത്യയുടെ ഭരണഘടനാശില്‍പ്പികളുടെ ത്യാഗപൂര്‍വമായ പ്രവര്‍ത്തനങ്ങളെയും സ്വാതന്ത്യ്ര സമര സേനാനികളെയും യോഗത്തില്‍ അനുസ്മരിക്കും. സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ജോസഫ് ഏബ്രഹാം (പ്രസിഡന്റ്) 713 582 9517, ബേബി മണക്കുന്നേല്‍ 713 291 9721.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി