ഷിക്കാഗോ സെന്റ് മേരിസില്‍ ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു
Wednesday, January 21, 2015 3:11 AM IST
ഷിക്കാഗോ: സെന്റ് മേരിസ് ക്നാനായ കാത്തോലിക് ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു. സെന്റ് മേരിസ് ഇടവകയുടെ ഒരുവര്‍ഷത്തെ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതും എല്ലാ വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും, കാത്തോലിക്കാ സഭയുടെ പ്രധാനപ്പെട്ട ദിവസങ്ങളെയും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള, എല്ലാവിവരങ്ങളും അടങ്ങിയ 2015 കലണ്ടര്‍ ഫാ സുനി പടിഞ്ഞാറേക്കര പ്രകാശനം ചെയ്തു. വി കുര്‍ബാനയെ തുടര്‍ന്ന് നടന്ന പ്രകാശന ചടങ്ങില്‍ ജോയി നെടിയകാലയില്‍, സാജു കണ്ണമ്പള്ളി, സാബു മഠത്തിപറമ്പില്‍,എബി എലക്കാട്ട്,അനില്‍ മറ്റത്തികുന്നേല്‍, ജയ്ബൂ കുളങ്ങര, ജെയിന്‍ മാക്കില്‍, അലക്സ് മുല്ലപള്ളില്‍ ,സഞ്ജു പുളിക്കതോട്ടി, ജോണികുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇത്രയും വിപുലവും വിശദമായ ഒരു വര്‍ഷത്തെ കലണ്ടര്‍ പുറത്തിറക്കിയ കമ്മറ്റിക്കും കലണ്െടരിനു സ്പോണ്‍സര്‍ ആയി കടന്നു വന്ന എല്ലാവര്ക്കും ഫാ സുനി പടിഞ്ഞാറേക്കര അഭിനന്ദനങ്ങള്‍ അറിയുച്ചു.

ഫാ തോമസ് മുളവനാല്‍, ഫാ സുനി പടിഞ്ഞാറേക്കര, അനില്‍ അനില്‍ മറ്റത്തികുന്നേല്‍, ജയ്ബൂ കുളങ്ങര, സജു കണ്ണമ്പള്ളി എന്നിവര്‍ അടങ്ങിയ കമ്മറ്റിയാണ് കലണ്ടര്‍ പ്രസിദ്ധികരണത്തിന് നേതൃത്വം നല്‍കിയത്. ഷിക്കാഗോയില്‍ മുഴുവന്‍ ഭവനങ്ങളിലും സെന്റ് മേരിസ് പള്ളിയുടെ എല്ലാ വിവരങ്ങളും എത്തികുക എന്നതാണ് ഈ കലണ്ടറിലൂടെ ലക്ഷ്യമിട്ടത് എന്ന് വികാരി ഫാ:തോമസ് മുളവനാല്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി