ബ്രാഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ക്രിസ്മസ്, പുതുവത്സരാഘോഷം നടത്തി
Tuesday, January 20, 2015 10:06 AM IST
ബ്രാഡ്ഫോര്‍ഡ്: മലയാളി കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോര്‍ഡ് ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ നടത്തി. ലിറ്റില്‍ ലെയ്ന്‍ ഹാളില്‍ നടന്ന ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് ജെന്‍ റിന്‍ താന്നിക്കപറമ്പില്‍ സ്വാഗതവും ഷാന്റി സിനോജ് സന്ദേശവും ജോണ്‍ കുര്യന്‍ നന്ദിയും പറഞ്ഞു.

നിരവധി ബോളിവുഡ് ഡാന്‍സുകളും ക്ളാസിക്കല്‍ ഡാന്‍സും കലാസന്ധ്യയെ വര്‍ണാഭമാക്കിയപ്പോള്‍ ദീപ്തി രാജന്‍ സംവിധാനം നിര്‍വഹിച്ച നേറ്റിവിറ്റി ഷോ, സ്കിറ്റ്, കുള്ളന്‍ ഡാന്‍സ് എന്നിവ മനസിന് സന്തോഷം പകരുന്നതായിരുന്നു.

ബ്രാഡ്ഫോര്‍ഡ് മലയാളികളുടെ കൂട്ടായ പ്രവര്‍ത്തനത്താല്‍ മലയാളി കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങള്‍ക്ക് സംഘാടകരോടൊപ്പം കുടുംബങ്ങളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം