ലീഡ്സ് പഠനവിനോദ യാത്ര നവ്യാനുഭവമായി
Tuesday, January 20, 2015 9:47 AM IST
ജിദ്ദ: പ്രവാസികളുടെ വ്യക്തിത്വ വികസനത്തിനു നേതൃത്വ പരിശീലനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ലീഡ്സ് സംഘടിപ്പിച്ച പഠനവിനോദ യാത്ര വേറിട്ട അനുഭവമായി.

വാരാന്ത്യ അവധി ദിനത്തില്‍ സംഘടിപ്പിച്ച അല്‍ ലൈതിനടുത്തുള്ള ഹുമൈഖയിലെ ഐനുല്‍ ഹാറിലേക്കുള്ള സന്ദര്‍ശനത്തില്‍ നിരവധി പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

ജിദ്ദയില്‍ നിന്നും 270 കിലോ മീറ്റര്‍ ദൂരത്തില്‍ ജീസാന്‍ റോഡിലാണ് ചൂട് നീരുറവ എന്നര്‍ഥമുള്ള ഐനുല്‍ ഹാറ് നിലകൊള്ളുന്നത്. മൂന്ന് കൊച്ചു പാറക്കെട്ടുകളുടെ ഒത്ത നടുവില്‍ നിന്നായി പുറപ്പെടുന്ന ചുട് നീരുറവയുടെ മുകള്‍ ഭാഗവും പ്രവേശന ഭാഗവും മറച്ചിരിക്കുകയാണ്. അകത്ത് കടന്ന് ഉറവയുടെ ഓരത്ത് പത്ത് മിനിറ്റ് സമയം ഇരുന്നാല്‍ പ്രകൃതിയുടെ സോണാ ബാത് അനുഭവിക്കാന്‍ കഴിയുന്നതായി അനുഭവസ്ഥര്‍ പറഞ്ഞു. കൂടാതെ പുറത്തിറങ്ങിമ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷമാണ് ലഭിക്കുന്നത്. പ്രകൃതിയുടെ വരദാനമായ ഈ സോണാ ബാത്ത് ആസ്വദിക്കാന്‍ സൌദികള്‍ ഉള്‍പ്പടെ നിരവധി പേരാണ് എത്തിച്ചേരുന്നത്.

ആ നീരുറവ ചെറിയൊരു കൈവഴിയിലൂടെ കുറേ ദുരത്തേക് ഒഴുകി പോവുകയാണ്. അതിന്റെ തൊട്ടടുത്ത് ശുദ്ധമായ മറ്റൊരു തടാകവും നിലകൊള്ളുന്നുണ്ട്. സോണാ ബാത്തിനുശേഷം അവിടെ കുളിക്കാവുന്നതാണ്. ഭൂമിയില്‍ ഇത്തരത്തിലുള്ള 28 ഹോട്ട് സ്പ്രിംഗുകള്‍ ഉണ്െടന്നാണ് കണക്കാക്കുന്നത്. മെക്സിക്കോ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇത് വന്‍ ടൂറിസം പദ്ധതിയായി വികസിപ്പിച്ചെടുത്തിട്ടുണ്െടന്ന് ഈ മേഖലയില്‍ പഠനം നടത്തിയവര്‍ പറയുന്നു. യാത്രയിലൂടനീളം പ്രഫ. ഇസ്മായില്‍ മരുതേരിയുടേയും ഇബ്റാഹീം ശംനാടിന്റേെയും നേതൃത്വത്തില്‍ നിരവധി വൈജ്ഞാനിക പരിപാടികളും അരങ്ങേറി.

കെ.ടി.എ മുനീര്‍ ടൂര്‍ അവലോകനം നടത്തി. ഇസ്മായില്‍ നീറാട്, യതി മുഹമ്മദലി,ഹാഷിഫ്, അബ്ദുറഷീദ്,മുഹമ്മദലി കൊടിഞ്ഞി, മജീദ് നെടിയിരുപ്പ്, ഷെരീഫ് നീരാട്, ഫാസില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍