ഷിക്കാഗോ ക്നാനായ യുവജനവേദി പ്രവര്‍ത്തനോദ്ഘാടനം നടത്തി
Tuesday, January 20, 2015 5:04 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ ക്നാനായ യുവജനവേദിയുടെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി നിര്‍വഹിച്ചു. കെസിഎസ് ഭാരവാഹികളായ റോയി നെടുംചിറ, ജീനോ കോതാലടിയില്‍, സണ്ണി ഇടിയാലില്‍, സ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യുവജനവേദി പ്രസിഡന്റ് ജിബിറ്റ് കിഴക്കേക്കുറ്റ് സ്വാഗതവും ട്രഷറര്‍ ജോബില്‍ ജോര്‍ജ് മുണ്ടത്താനത്ത് കൃതജ്ഞതയും പറഞ്ഞു.

ജിബിറ്റ് കിഴക്കേക്കുറ്റ് (പ്രസിഡന്റ്), ഷെല്ലി നെല്ലാമറ്റം, ആഷിഫ് ജോയി അംബേനാട്ട് (വൈസ് പ്രസിഡന്റുമാര്‍), മോഹന്‍ മാത്യു മാമ്മൂട്ടില്‍ (സെക്രട്ടറി), മിന്നാ തോമസ് ചിലമ്പത്ത്, ജൂണി ആലപ്പുരയ്ക്കല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ജോബില്‍ ജോര്‍ജ് മുണ്ടത്താനത്ത് (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. അരുണ്‍ നെല്ലാമറ്റം, ഷെറിന്‍ കൈതക്കതൊട്ടിയില്‍ എന്നിവര്‍ യുവജനവേദിയുടെ ഡയറക്ടര്‍മാരായിരിക്കും.

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍