ഡോര്‍സെറ്റ് മലയാളി അസോസിയേഷന് പുതിയ സാരഥികള്‍
Tuesday, January 20, 2015 4:51 AM IST
ഡോര്‍സെറ്റ്: ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ (ഡിഎംഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി തോമസ് ജോര്‍ജ് (പ്രസിഡന്റ്), ജിജി ജോണ്‍സണ്‍ (വൈസ് പ്രസിഡന്റ്), ബിബിന്‍ വേണുനാഥ് (സെക്രട്ടറി), സുനില്‍ രവീന്ദ്രന്‍ (ജോ. സെക്രട്ടറി), ളൂയിസ് സജി (ട്രഷറര്‍) എന്നിവരേയും പൂള്‍ പ്രതിനിധികളായി ഷാജു പോള്‍, സിബിന്‍, മിറാന്‍ഡ, ബോസ്കോംബ് പ്രതിനിധികളായി അനീഷ് ജോര്‍ജ്, ജയ്സണ്‍ ആല്‍ബര്‍ട്ട്, വനിതാ കോഓര്‍ഡിനേറ്ററായി ജിന്‍സി അലക്സ്, എക്സ് ഒഫിഷ്യോ ആയി സാജന്‍ ജോസ്, അനോജ് ചെറിയാന്‍, ഓഡിറ്ററായി ജോര്‍ജ് ചാണ്ടി, യുക്മയുടെ പ്രതിനിധികളായി ലാലിച്ചന്‍ ജോര്‍ജ്, കെ.എസ് ജോണ്‍സന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

അസോസിയേഷന്റെ ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുപ്പ് നടന്നത്.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്