കെഎച്ച്എന്‍എ ഫാമിലി നൈറ്റ് ഫെബ്രുവരി ഏഴിന്
Monday, January 19, 2015 10:15 AM IST
ഡാളസ്: അമേരിക്കന്‍ മലയാളി ഹിന്ദുക്കളുടെ കൂട്ടായ്മയായ കെഎച്ച്എന്‍എ രൂപം കൊണ്ട ഡാളസില്‍ ഫെബ്രുവരി ഏഴിന് കുടുംബ സംഗമം നടത്തുന്നു. ജൂലൈ രണ്ടു മുതല്‍ ആറു വരെ ഡാളസില്‍ നടക്കുന്ന കെഎച്ച്എന്‍എ ദേശീയ കണ്‍വന്‍ഷനിലേക്കുളള തയാറെടുപ്പുകളുടെ തുടക്കമാവും എന്ന് കരുതപ്പെടുന്ന കുടുംബ സംഗമം വൈകിട്ട് ആറിന് ആരംഭിക്കും.

അമേരിക്കയിലെ വിവിധ മലയാളി ഹിന്ദു സംഘടനകളില്‍പ്പെട്ട ദേശീയ - പ്രാദേശിക നേതാക്കള്‍ പങ്കെടുക്കുന്ന കുടുംബ സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അത്താഴ വിരുന്നും നടക്കും.

ഇര്‍വിംഗ് ഡിഎഫ്ബ്ള്യു ടെമ്പിളില്‍ നടത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലയാളികളായ എല്ലാ ഹിന്ദുമത വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി കെഎച്ച്എന്‍എ ഭാരാവഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെനില്‍ രാധാകൃഷ്ണന്‍ 972 814 4702, രാജു പിളള 469 995 9828, സജി നായര്‍ 405 613 1829, ടി.എന്‍. നായര്‍ 214 403 0575.

വിലാസം: ഉളം ഒശിറൌ ഠലാുഹല, 1605 ച. ആൃശമേശി ഞീമറ, ക്ൃശിഴ, ഠലഃമ 7506.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍