കൂടുതല്‍ ഫസ്റ് ക്ളാസ് യാത്രക്കാരുള്ള വിമാനങ്ങള്‍ക്ക് മുന്‍ഗണന: തീരുമാനം വിവാദമാവുന്നു
Monday, January 19, 2015 10:12 AM IST
ലണ്ടന്‍: കൂടുതല്‍ ഫസ്റ് ക്ളാസ് യാത്രക്കാരുള്ള വിമാനങ്ങള്‍ക്ക് വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യാന്‍ മുന്‍ഗണന നല്‍കാനുള്ള തീരുമാനം വിവാദമാകുന്നു. ആദ്യം വരുന്ന വിമാനങ്ങള്‍ ആദ്യം ഇറക്കുക എന്ന പരമ്പരാഗത രീതിയാണ് ലംഘിക്കപ്പെടുന്നത്.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ, എയര്‍ ട്രാഫിക് കണ്‍ട്രോളിന് വിമാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ അറിയാന്‍ സാധിക്കും. ഇതിന്റെ ദുരുപയോഗമാണ് ഫസ്റ് ക്ളാസ് യാത്രക്കാര്‍ കൂടുതലാണെങ്കില്‍ വിമാനത്തിന് മുന്‍ഗണന നല്‍കാനുള്ള തീരുമാനമെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

ഇതോടൊപ്പം, ഏതെങ്കിലും എയര്‍ലൈന്റെ ഒന്നിലേറെ വിമാനങ്ങള്‍ ലാന്‍ഡിംഗിനു തയാറായിട്ടുണ്ടെങ്കില്‍, അതില്‍ ഏതിനാണ് ആദ്യം അനുമതി നല്‍കേണ്ടത് എന്നു നിര്‍ദേശിക്കാനുള്ള അധികാരം എയര്‍ലൈനുകള്‍ക്കും ലഭിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍