ഐസിവൈഎം നോര്‍ത്തേണ്‍ റീജിയണ്‍ സ്പോര്‍ട്സ് മീറ്റില്‍ ഡിഎസ്വൈഎം ഫരീദാബാദ് രൂപത സെക്കന്‍ഡ് റണ്ണര്‍അപ്പ്
Monday, January 19, 2015 10:12 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റും (കഇഥങ) നോര്‍ത്തേണ്‍ റീജിയണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയും (ഞഋതഇഛ) സംഘടിപ്പിച്ച നോര്‍ത്തേണ്‍ റീജിയണ്‍ സ്പോര്‍ട്സ് മീറ്റില്‍ ഫരീദാബാദ് രൂപതയിലെ ഡല്‍ഹി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് (ഡിഎസ്വൈഎം) സെക്കന്‍ഡ് റണ്ണര്‍അപ്പ് ട്രോഫി കരസ്ഥമാക്കി.

ഡല്‍ഹി കഇഥങ ആതിഥേയത്വം വഹിച്ച മീറ്റ് റോസറി സ്കൂളിലെ കിംഗ്സ് വേ ക്യാമ്പില്‍ ജനുവരി 17, 18 തീയതികളിലാണ് നടന്നത്. ആദ്യമായാണ് ഫരീദാബാദ് രൂപത സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് മീറ്റില്‍ പങ്കെടുക്കുന്നത്.

ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, വടംവലി മത്സരം തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളില്‍ ചാമ്പ്യന്മാരായത് ഫരീദാബാദ് രൂപതയായിരുന്നു. ജൂലിയ ജോസഫ്, ജോസഫ് കെ. ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ഫരീദാബാദ് രൂപതയിലെ വിവിധ ഇടവകളില്‍നിന്നുള്ള ടീമുകളാണ് മീറ്റില്‍ പങ്കെടുത്തത്.

ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് ഡല്‍ഹി രൂപത കരസ്ഥമാക്കിയപ്പോള്‍ ഷിംല ചാണ്ഡിഗഡ് രൂപത ഫസ്റ് റണ്ണര്‍അപ്പായി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്