അജിത് രാമന്‍ കെഎച്ച്എന്‍എ സുവനീയര്‍ കമ്മിറ്റി ചെയര്‍മാന്‍
Monday, January 19, 2015 7:24 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീയറിന്റെ കണ്‍വീനറായി അജിത് രാമനെ നാമനിര്‍ദേശം ചെയ്തതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ റെനില്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കൂടാതെ അനില്‍കുമാര്‍ ആറന്മുള, വാസുദേവ് പുളിക്കല്‍, രവി രാഘവന്‍ എന്നിവരേയും സുവനീയര്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു.

ഭാരതീയ സംസ്കാരത്തേയും അതിബൃഹത്തായ സനാതനധര്‍മത്തേയും അടിസ്ഥാനമാക്കി ലേഖനങ്ങള്‍, ഉപന്യാസങ്ങള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതാണ്. മലയാളത്തിലും ഇംഗ്ളീഷിലുമായി ഇരുനൂറില്‍പരം പേജുകളിലായി പ്രിന്റ് എഡിഷനോടൊപ്പം ഇലക്ട്രോണിക് കോപ്പിയും ഉണ്ടായിരിക്കും. ഇത് ലോകത്താകമാനമുള്ള വായനക്കാരിലെത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടിയാണ്.

തന്റെ ജീവിതത്തേയും ചിന്തകളേയും ഏറ്റവും ആകര്‍ഷിച്ചതും മാര്‍ഗദര്‍ശിയായതും ശ്രീമദ് ഭഗവത്ഗീതയാണെന്നും ഇതര സംസ്കാരങ്ങളിലും ദര്‍ശനങ്ങളിലും ഉണ്ടായിട്ടുള്ള മനുഷ്യപുരോഗതിയെ സ്വാധീനിച്ചിട്ടുള്ള എല്ലാ സൃഷ്ടികളേയും ആദരപൂര്‍വം അറിയുവാന്‍ ഈ സുവനീയറില്‍ കൂടി കഴിയട്ടെ എന്ന് കണ്‍വീനര്‍ അജിത് രാമന്‍ അഭിപ്രായപ്പെട്ടു.

കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരും ലേഖനങ്ങളും പരസ്യങ്ങളും നല്‍കുവാന്‍ താത്പര്യമുള്ളവരും സവിമീൌ്ലിശൃ@ഴാമശഹ.രീാ, മഷശവേരുമ@ഴാമശഹ.രീാ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം