യുക്മ മിഡ്ലാന്‍ഡ് റീജിയന് പുതിയ നേതൃത്വം
Monday, January 19, 2015 7:20 AM IST
ലണ്ടന്‍: യുക്മ മിഡ്ലാന്‍ഡ്സ് റീജിയന് പുതിയ നേതൃത്വം. ജനുവരി 17 ന് (ശനി) വാല്‍സാളില്‍ നടന്ന പൊതുയോഗത്തില്‍ പുതിയ റീജണല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി നാഷണല്‍ എക്സിക്യുട്ടീവ് മെംബര്‍: അനീഷ് ജോണ്‍ (ലെസ്റര്‍ കേരള കമ്യൂണിറ്റി), റീജണല്‍ പ്രസിഡന്റ്: ജയകുമാര്‍ നായര്‍ (വെഡ്നസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍), സെക്രട്ടറി : ഡിക്സ് ജോര്‍ജ് (നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍), ട്രഷറര്‍: സുരേഷ് കുമാര്‍ (നോര്‍താംപ്ടന്‍ മലയാളി അസോസിയേഷന്‍), വൈസ് പ്രസിഡന്റുമാര്‍ എബി ജോസഫ്, ആനി കുര്യന്‍ (എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍), ജോയിന്റ് സെക്രട്ടറിമാര്‍: മെന്റെക്സ് ജോസഫ്, ജോബി ജോസ് (കെറ്ററിംഗ് മലയാളി അസോസിയേഷന്‍), ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ : സന്തോഷ് തോമസ് (മൈക്ക വാല്‍സാല്‍), സ്പോര്‍ട്സ് കോഓര്‍ഡിനെറ്റര്‍ : പോള്‍ ജോസഫ് (കെസിഎ റെഡിച്ച്), ചാരിറ്റി കോഓര്‍ഡിനേറ്റര്‍: ജോണ്‍സണ്‍ യോഹന്നാന്‍ (കവന്‍ട്രി കേരള കമ്യൂണിറ്റി), പിആര്‍ഒ: ജെയിംസ് ജോസഫ് (ബര്‍മിംഗ്ഹാം കേരള വേദി), ബിസിനസ് ഫോറം പ്രതിനിധി : ബിജു ജോസഫ് (ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി), നഴ്സസ് ഫോറം പ്രതിനിധി : ടിന്റസ് ദാസ് (മൈക്ക വാല്‍സാല്‍) എന്നിവരേയും റീജണല്‍ എക്സിക്യുട്ടിവ് അംഗമായി അനില്‍ ജോസ് (കേരളൈറ്റ് കമ്യൂണിറ്റി ബര്‍ട്ടന്‍ ഓണ്‍ ടെന്റ്), റീജിയണല്‍ എക്സിക്യുട്ടിവ് അംഗം : ലിയോ ഇമ്മാനുവല്‍ (കവന്‍ട്രി കേരള കമ്യൂണിറ്റി) എന്നിവരേയും തെരഞ്ഞെടുത്തു.

റീജിയണല്‍ പ്രസിഡന്റ് റോയി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ റീജിയണല്‍ സെക്രട്ടറി പീറ്റര്‍ ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കുരുവിള തോമസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുതിയ നാഷണല്‍ കമ്മിറ്റിയില്‍ റീജിയനെ പ്രതിനിധീകരിച്ചു ഭാരവാഹി സ്ഥാനത്തേയ്ക്ക് മാമ്മന്‍ ഫിലിപ്പ്, ബീന സെന്‍സ് എന്നിവരെ പൊതുയോഗം നിര്‍ദേശിച്ചു. യുക്മ നാഷണല്‍ കമ്മിറ്റി അംഗം ബിനു മാത്യു റിട്ടേര്‍ണിംഗ് ഓഫീസറായിരുന്നു.

പൊതുയോഗത്തില്‍ റീജിയനിലെ 18 അംഗ സംഘടനകളില്‍ നിന്നായി അമ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു. യുക്മ നാഷണല്‍ പ്രസിഡന്റ് കെ.പി വിജി, വൈസ് പ്രസിഡന്റ് ബീന സെന്‍സ്, റീജിയണല്‍ പ്രസിഡന്റ് റോയി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. മൈക്ക സെക്രട്ടറി സൂരജ് തോമസ് സ്വാഗതവും റീജിയണല്‍ വൈസ് പ്രസിഡന്റ് ജെയിംസ് ജോസഫ് നന്ദിയും പറഞ്ഞു.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ യുക്മയെ ശക്തിപ്പെടുത്താനും അംഗ സംഘടനകള്‍ക്ക് ചിട്ടയായ പരിപാടികള്‍ ആവിഷ്കരിക്കുവാനും ഏവരുടെയും സഹകരണം പുതിയ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ജയകുമാര്‍ നായര്‍ അഭ്യര്‍ഥിച്ചു.