ഒക്ലഹോമയില്‍ വിന്റര്‍ ഗാതറിംഗും റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിന് സ്വീകരണവും
Monday, January 19, 2015 7:16 AM IST
ഒക്ലഹോമ സിറ്റി: ഒക്ലഹോമ ഹോളിഫാമിലി കാത്തലിക് ദേവാലയത്തിലെ യുവജനങ്ങളുടെ സംഘടനയായ 'കോര്‍'ന്റെ ആഭിമുഖ്യത്തില്‍ നടന്ന വിന്റര്‍ ഗാതറിംഗില്‍ പുതിയതായി വികാരിയായി ചുമതലയേറ്റ റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനു സ്വീകരണം നല്‍കി. കോര്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ ഇടവകയില്‍ ഉജ്വലമാക്കി.

ഒക്ലഹോമ എപ്പിഫനി കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തില്‍ ജനുവരി 10 ന് നടന്ന പരിപാടികള്‍ക്ക് റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലും ഫാ. സ്റീവന്‍ ജെ. ബേര്‍ഡ്, ഫാ. ജോണ്‍ ഏറം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് പ്രാര്‍ഥനയോടുകൂടി തുടക്കം കുറിച്ചു. റവ. ഡോ. ഫ്രാന്‍സിസ് ആലപിച്ച പ്രാര്‍ഥനാഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സ്റാന്‍ലി ടോമി യുവജങ്ങള്‍ക്കുവേണ്ടി വികാരി റവ. ഡോ. ഫ്രാന്‍സിസിന് ഇടവകയുടെ ഉപഹാരം കൈമാറി.

ഇടവകയിലെ മതബോധന വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുടര്‍ന്നു നടന്ന ബൈബിള്‍ അധിഷ്ഠിത കലാപരിപാടികളും അരങ്ങേറി. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ക്വിസ് പ്രോഗ്രാം, കരോള്‍, ഡാന്‍സുകള്‍ തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായി. സിസിഡി കോഓര്‍ഡിനേറ്റേഴ്സായ ടെലക്സ് അലക്സ്, മോളി സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്.

പരിപാടിയുടെ വിജയത്തിനായി ട്രസ്റിമാരായ ബാബു മാത്യു, ജോബി ജോസഫ്, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ വിവേക് ജോസഫ് തുടങ്ങിവര്‍ പ്രവര്‍ത്തിച്ചു. ജോസ് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍