മസ്കറ്റ് ഫെസ്റിവലിന് വര്‍ണാഭമായ തുടക്കം
Saturday, January 17, 2015 10:32 AM IST
മസ്കറ്റ്: ഒരു മാസം നീണ്ടുനില്‍ക്കുന്ന മസ്കറ്റ് ഫെസ്റിവലിന് ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ തുടക്കമായി. പതിനഞ്ചാമത് മസ്കറ്റ് ഫെസ്റിവലിന്റെ പ്രമേയം 'മസ്കറ്റ് ത്രില്‍സ്' എന്നതാണ്.

അമിറാത് പാര്‍ക്ക്, നസീം പാര്‍ക്ക്, സീബ് ബീച്ച് ഉള്‍പ്പെടെ 10 സ്ഥലങ്ങളാണ് ഫെസ്റിവലിന്റെ വേദികള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ഫെസ്റിവലില്‍ പങ്കെടുക്കുമെന്ന് ഫെസ്റിവല്‍ സംഘാടക സമിതി ചെയര്‍മാനും മസ്കറ്റ് മുന്‍സിപ്പാലിറ്റി ചെയര്‍മാനുമായ എന്‍ജിനിയര്‍ മോഹെസിന്‍ അല്‍ ഷെയ്ഖ് പറഞ്ഞു.

പ്രധാന വേദിയായ അമിറാത് പാര്‍ക്കില്‍ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി പതിനൊന്നു വരെയും വാരാന്ത്യത്തില്‍ രാത്രി 12 വരെയുമായിരിക്കും പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 200 ബൈസയും കുട്ടികള്‍ക്ക് നൂറ് ബൈസയുമായിരിക്കും പ്രവേശന നിരക്ക്. നസീം പാര്‍ക്കില്‍ നടക്കുന്ന മേളയില്‍ വിവിധ ഉത്പന്നങ്ങളുമായി 420 സ്റാളുകളാണ് പ്രവര്‍ത്തിക്കുന്നത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം