പ്രവാസി മലയാളി വടംവലി മത്സരം
Saturday, January 17, 2015 10:31 AM IST
വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്‍ ഓഗസ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കായിക മത്സരത്തോടനുബന്ധിച്ച് വടംവലി മത്സരം സംഘടിപ്പിക്കുന്നു.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ജൂലൈ 15 ന് മുമ്പായി ുൃമ്മശൊമഹമ്യമഹശളലറലൃമശീിേ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റര്‍ ചെയ്യണമെന്ന് ഭാരവാഹികളായ ജോസ് മാത്യു പനച്ചിക്കല്‍, മാത്യൂ മൂലേച്ചേരില്‍, ബഷീര്‍ അമ്പലായി, ഡോ. ജോസ് കാനാട്ട്, ഷിബി നാരമംഗലത്ത് എന്നിവര്‍ അറിയിച്ചു.