സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ അവിസ്മരണിയമായി
Saturday, January 17, 2015 10:30 AM IST
സ്വാന്‍സി: മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ സ്വാന്‍സി മലയാളികള്‍ക്ക് അവിസ്മരണിയമായി.

ജനുവരി 11 ന് (ഞായര്‍) ലാനെല്ലിയിലെ ഡാഫെന്‍ കമ്യൂണിറ്റി ഹാളില്‍ വൈകുന്നേരം നാലിന് സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ അവതരിപ്പിച്ച നേറ്റിവിറ്റി പ്ളേയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു. സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രത്യേകം തയാറാക്കിയ ക്രിസ്മസ് വിഭവമായ മലയ ഡിഷ് ഏവരും ആസ്വദിച്ചു. രാത്രി ഒമ്പതോടെ ആഘോഷങ്ങള്‍ സമാപിച്ചു.

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്റീഫന്‍ ഉലഹന്നാന്‍, ജനറല്‍ സെക്രട്ടറി സിറിയക്ക് പി. ജോര്‍ജ്, ട്രഷറര്‍ സജി സ്കറിയ, ജോയിന്റ് സെക്രട്ടറി ബിജു തോമസ്, ആര്‍ട്സ് സെക്രട്ടറിമാരായ ഫെലിക്സ് ആന്റണി, ബേബി മോള്‍ സിറിയക്ക്, സ്പോര്‍ട്സ് സെക്രട്ടറി ഏബ്രഹാം ചെറിയാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ജയന്‍ ബാലകൃഷ്ണന്‍, പയസ് മാത്യു, പോളി പുതുശേരി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സിറിയക്ക് പി. ജോര്‍ജ്