മാധ്യമ സ്വാതന്ത്യ്രത്തിനെതിരെ തുര്‍ക്കി പത്രത്തിന്റെ പ്രതിഷേധം
Saturday, January 17, 2015 10:29 AM IST
ഇസ്റാംബുള്‍: മാധ്യമ സ്വാതന്ത്യ്രത്തിനു മേലുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിക്കാന്‍ ടര്‍ക്കിഷ് ദിനപത്രം ഒന്നാം പേജിലെ പ്രധാന വാര്‍ത്തയായി പാചകക്കുറിപ്പ് അച്ചടിച്ചു.

തെക്കുകിഴക്കന്‍ പ്രവിശ്യയായ ബാറ്റ്മാനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'ദ യോന്‍ ഗസെറ്റസി' എന്ന പത്രമാണ് നവീന പ്രതിഷേധ മാര്‍ഗം സ്വീകരിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ പത്രമാരണനിയമത്തിനെതിരേ ഒരു മലയാളം പത്രം കാലാവസ്ഥാ റിപ്പോര്‍ട്ട് ഒന്നാം പേജിലെ പ്രധാന വാര്‍ത്തയാക്കി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

പാചകക്കുറിപ്പിലും ചില ഒളിയമ്പുകള്‍ പത്രം ഉപയോഗിച്ചിരിക്കുന്നു. ഡെപ്യൂട്ടീസ് ഫിംഗര്‍, മേയര്‍ കെബാബ് എന്നിങ്ങനെയാണ് വിഭവങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

പ്രാദേശിക ഭരണകൂടത്തിന്റെ അഴിമതികള്‍ക്കെതിരേ വാര്‍ത്തകള്‍ നല്‍കിയതിനാണ് പത്രത്തിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍