കുവൈറ്റ് ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സി.എം. സ്റീഫന്‍ അനുസ്മരണം സംഘടിപ്പിച്ചു
Saturday, January 17, 2015 10:27 AM IST
കുവൈറ്റ്: ഒഐസിസിയുടെ കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന സി.എം സ്റീഫന്റെ മുപ്പത്തിരണ്ടാമത് ചരമവാര്‍ഷികം ആചരിച്ചു. മൌനപ്രാര്‍ഥനയോടെ ആരംഭിച്ച അനുസ്മരണയോഗം കുവൈറ്റ് ഒഐസിസി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു, ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചുരുക്കം ചില മലയാളികളില്‍ മികച്ച പാര്‍ലമെന്റേറിയനും ഭരണാധികാരിയുമായിരുന്നു സി.എം. സ്റീഫനെന്നും അദ്ദേഹത്തെ പോലുള്ളവരുടെ നഷ്ടം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരിക്കലും നികത്താനാവാത്തതാണെന്നും വര്‍ഗീസ് പുതുകുളങ്ങര പറഞ്ഞു,

ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ കേളകത്തിന്റെ അധ്യഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ബിനു ചേമ്പാലയം, ദേശീയ ട്രഷറര്‍ രാജീവ് നടുവിലേമുറി, ദേശീയ സെക്രട്ടറി അനുരുപ് കണ്ണൂര്‍, ജില്ലാ ട്രഷറര്‍ ജോമറ്റ് ജോസഫ്, വിവിധ വിഭാഗം കണ്‍ വീനര്‍മാരായ അനില്‍ സെബാസ്റ്യന്‍, സുകുമാരന്‍ കോട്ടായി, ഇസ്ഹാക്ക്, സൂര്യ ധനേഷ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷാനു തലശേരി സ്വാഗതവും വിനോദ് മാട്ടുമ്മേല്‍ നന്ദിയും പറഞ്ഞു.

കണ്ണൂര്‍ ജില്ലാ ജനറല്‍ ബോഡിയോഗം ഫെബ്രുവരി 20 ന് കെ. സുധാകരന്‍ പങ്കെടുക്കുന്ന ജില്ലാ കണ്‍വന്‍ഷന്റെ നടത്തിപ്പിനെക്കുറിച്ചും വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകഥയെക്കുറിച്ചും ചര്‍ച്ച ചെയ്തു. കുവൈറ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍