ഡോ. സാലിം ഫൈസിയുടെ ബഹറിന്‍ പഠന സദസുകള്‍ ശ്രദ്ധേയമാകുന്നു
Saturday, January 17, 2015 7:44 AM IST
മനാമ: യുവ പണ്ഢിതനും ഇബാദ് ഡയറക്ടറും വാഗ്മിയുമായ ഡോ. സാലിം ഫൈസി കൊളത്തൂരിന്റെ ബഹറിനിലെ പഠന സദസുകള്‍ ശ്രദ്ധേയമാകുന്നു

പ്രവാചക വൈദ്യ വിഷയങ്ങള്‍ക്കു പുറമെ പേരന്റിംഗ് സൈക്കോളജി, കെമസ്ററി ഓഫ് ലൌ ടീനേജ് മീറ്റ്, ഇസ്ലാമിക് ഗൈനക്കോളജി, ഇബാദ് പഠന ക്യാമ്പ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ബഹറിനിലുടനീളം നടക്കുന്ന പഠന ക്ളാസുകളിലും പ്രഭാഷണ സദസുകളിലും നിരവധി ശ്രോതാക്കളാണ് തടിച്ചു കൂടുന്നത്.

മത ഭൌതിക മേഖലകളില്‍ ഒരുപോലെ പാണ്ഡിത്യവും ബിരുദവും നേടിയ അദ്ദേഹത്തിന് ഈയിടെയാണ് പ്രവാചക വൈദ്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചത്. ശ്രീലങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിയില്‍ നടന്ന റിസര്‍ച്ചിനെ തുടര്‍ന്നായിരുന്നു ഡോക്ടറേറ്റ്. ഇതിനുശേഷമുള്ള ആദ്യ ബഹറിന്‍ സന്ദര്‍ശനമാണിതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം മനാമ സ്വലാത്ത് മജ്ലിസില്‍ അദ്ദേഹം നടത്തിയ നസ്വീഹത്ത് പ്രഭാഷണം ശ്രവിക്കാനും നിരവധി വിശ്വാസികളൊഴുകിയെത്തി. ചടങ്ങില്‍ സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുള്‍വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, ഹാഫിള്‍ ഷറഫുദ്ദീന്‍ മൌലവി, ഉമറുല്‍ ഫാറൂഖ് ഹുദവി, മൂസ മൌല വിവണ്ടൂര്‍, കളത്തില്‍ മുസ്തഫ, എം.സി ഉസ്താദ്, ഷഹീര്‍ കാട്ടാമ്പള്ളി എന്നിവരും പങ്കെടുത്തു.