മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പിരിച്ചെടുത്ത അധിക തുക ഇന്ത്യയില്‍ ടോയ്ലറ്റ് നിര്‍മാണത്തിന്
Saturday, January 17, 2015 7:40 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചു ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണി ഫൌണ്േടഷന്‍ പിരിച്ചെടുത്ത 1.8 മില്യണ്‍ ഡോളറില്‍ ചെലവ് കഴിച്ച് ബാക്കി വന്ന (3,00,000) ഡോളര്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ടോയ്ലറ്റ് നിര്‍മിക്കുന്നതിന് നല്‍കുമെന്ന് ഐഎസിഎഫ് പ്രസിഡന്റ് ഭാരത് ബറായ് മാധ്യമങ്ങളെ അറിയിച്ചു.

12 വര്‍ഷത്തിനുശേഷം അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്ര മോദിക്ക് മാഡിസന്‍ സ്ക്വയറില്‍ വമ്പിച്ച സ്വീകരണമാണ് ഒരുക്കിയിരുന്നത്. 1.5 മില്യണ്‍ ഡോളറാണ് സ്വീകരണ സമ്മേളനത്തിനായി ചെലവഴിച്ചത്.

2014 ഒക്ടോബര്‍ രണ്ടിന് ഇന്ത്യയില്‍ തുടങ്ങി വച്ച 'ക്ളീന്‍ ഇന്ത്യ കാമ്പയിന്' 10 മില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി തുടങ്ങിവച്ച വിപ്ളവകരമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നതു മാത്രമാണ് ഈ തുക നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്. നരേന്ദ്ര മോദിയുമായി ദീര്‍ഘകാല ബന്ധമുളള ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറായ ഭരത് ബരായ് അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍