കൊളോണ്‍ കേരള സമാജത്തിന്റെ റിപ്പബ്ളിക് ദിനാഘോഷവും പുതുവര്‍ഷ സംഗമവും ജനുവരി 31 ന്
Friday, January 16, 2015 10:04 AM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷവും പുതുവര്‍ഷ സംഗമവും നടത്തുന്നു.

ജനുവരി 31ന് (ശനി) വൈകുന്നേരം ആറിന് കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളില്‍ (ഡാന്‍സിയര്‍ സ്ട്രാസെ 55) പരിപാടികള്‍ ആരംഭിക്കും. ഭാരതത്തിന്റെ റിപ്പബ്ളിക് ദിനത്തിന്റെ സ്മരണ പുതുക്കാനും പുതുവര്‍ഷത്തിന്റെ സന്തോഷം പങ്കുവയ്ക്കാനും ഒരിക്കല്‍ക്കൂടി സമാജം അവസരം ഒരുക്കുകയാണ്. ആഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക പരിപാടിയും വിരുന്നും ഉണ്ടായിരിക്കും.

സമാജത്തിന്റെ അംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി നടത്തുന്ന സംഗമത്തിലേയ്ക്ക് ഏവരേയും സ്നേഹപൂര്‍വം സ്വാഗതം ചെയ്തു. സംഗമത്തില്‍ കാര്‍ഷിക വിളകള്‍ക്കുള്ള വിത്തുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി) 0221 5904183, ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍) 0221 6808400, ജെ.കെ.(കള്‍ച്ചറല്‍ സെക്രട്ടറി) 02232 962366, പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്) 02403 35108, ബേബിച്ചന്‍ കലേത്തുംമുറിയില്‍ (സ്പോര്‍ട്സ് സെക്രട്ടറി 02243 2153, സെബാസ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി) 0211 413637, ഹോട്ട്ലൈന്‍ 0176 56434579, 0173 2609098.

വെബ്സൈറ്റ്: വു://ംംം.സലൃമഹമമൊമഷമാസീലഹി.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍