സ്വിസ് ഫ്രാങ്കിന്റെ മൂല്യത്തില്‍ വന്‍ കുതിപ്പ്
Friday, January 16, 2015 10:03 AM IST
ബര്‍ലിന്‍: സ്വിസ് നാഷണല്‍ ബാങ്ക് സ്വീകരിച്ച അപ്രതീക്ഷിത തീരുമാനങ്ങള്‍ സ്വിസ് ഫ്രാങ്കിന്റെ മൂല്യത്തിന് വന്‍ കുതിപ്പ് സമ്മാനിച്ചു. എക്സ്ചേഞ്ച് റേറ്റിന്റെ പരിധിയായ 1.20 ഫ്രാങ്ക് റദ്ദാക്കുകയും പലിശ നിരക്ക് -0.25 ശതമാനത്തില്‍നിന്ന് -0.75 ആക്കുകയും ചെയ്തതാണ് കുതിപ്പിനു കാരണം.

യൂറോയ്ക്കെതിരേ പതിമൂന്നു ശതമാനം വരെയാണ് ഒരു ഘട്ടത്തില്‍ ഫ്രാങ്കിന്റെ മൂല്യം ഉയര്‍ന്നത്. യുഎസ് ഡോളറിനെതിരേ പതിനാല് ശതമാനവും ഉയര്‍ന്നു.

2011 ല്‍ സ്വിസ് ഫ്രാങ്കിന്റെ മൂല്യം പരിധി വിട്ട് ഉയര്‍ന്നപ്പോഴാണ് പരിധി നിശ്ചയിച്ചത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വിപണിയില്‍ ആശങ്ക വളര്‍ത്തിയിരുന്നു. അന്ന് പരിധി നിശ്ചയിച്ചത് സ്വിസ് സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്തിരുന്നു. യൂറോ സോണില്‍ ചേരാത്ത രാജ്യമായ സ്വിസിന്റെ നാണയം ഫ്രാങ്കിന്റെ മൂല്യത്തിലുണ്ടായ വളര്‍ച്ചയില്‍ സ്വിസ് മലയാളികള്‍ സന്തോഷത്തിലാണ്. യൂറോയാണെങ്കില്‍ മറ്റു കറന്‍സികളുമായി തട്ടിക്കുമ്പോള്‍ തകര്‍ച്ചയിലുമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍