ഇസ്ലാമിസ്റുകളെ ശക്തമായി നേരിടും: മെര്‍ക്കല്‍
Friday, January 16, 2015 10:02 AM IST
ബര്‍ലിന്‍: ഇസ്ലാമിസ്റ് ഭീകരര്‍ക്കെതിരേ രാജ്യത്ത് സുരക്ഷ ശക്തമാക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും അക്രമം പ്രോത്സാഹിപ്പിക്കുന്നവരെയും വെറുതേ വിടില്ല. ഇസ്ലാമിന്റെ പേരില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നത് അനുവദിക്കില്ലെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.

തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്നവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ കുടുക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ പോകുന്നുവെന്നും ചാന്‍സലര്‍ അറിയിച്ചു.

ഇറാക്കിലും സിറിയയിലും ഭീകരരെ നേരിടുന്ന കുര്‍ദിഷ് സൈന്യത്തിന് ആയുധങ്ങളും പരിശീലനവും നല്‍കുന്നത് ജര്‍മനി തുടരുമെന്നും അവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍