20,000 ഫ്രഞ്ച് വെബ്സൈറ്റുകള്‍ ഐഎസ് ഹാക്ക് ചെയ്തു
Friday, January 16, 2015 10:01 AM IST
പാരീസ്: പാരീസ് ആക്രമണത്തിന്റെ ബാക്കിയെന്നോണം ഇരുപതിനായിരത്തോളം ഫ്രഞ്ച് വെബ്സൈറ്റുകള്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ ഹാക്ക് ചെയ്തു. ഡെത്ത് ടു ഫ്രാന്‍സ്, ഡെത്ത് ടു ഷാര്‍ലി എബ്ഡോ എന്ന സന്ദേശം എല്ലാത്തിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

പതിനായിരക്കണക്കിന് സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഫ്രാന്‍സിന്റെ സൈബര്‍ പ്രതിരോധ മേധാവി സ്ഥിരീകരിക്കുകയും ചെയ്തു. അപ്രതീക്ഷിതമായിരുന്നു ആക്രമണമെന്നും വിശദീകരണം.

ബിസനസുകള്‍, ടൌണുകള്‍, യൂണിവേഴ്സിറ്റികള്‍ തുടങ്ങിയവയുടെ സൈറ്റുകള്‍ ഐഎസ് സ്വന്തം പതാകയുടെ ചിത്രം പതിപ്പിച്ചിരിക്കുകയാണ്. പാലസ്തീനെ മോചിപ്പിക്കണമെന്നും ഇതില്‍ ആഹ്വാനം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍