എയര്‍ ട്രാവല്‍ ബുക്കിംഗ് വെബ് സൈറ്റുകളില്‍ മൊത്ത വില കാണിച്ചിരിക്കണം
Friday, January 16, 2015 10:00 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഓണ്‍ലൈന്‍ എയര്‍ ട്രാവല്‍ ബുക്കിംഗ് വെബ്സൈറ്റുകളില്‍ കസ്റമര്‍ നല്‍കേണ്ട അവസാന തുക കാണിച്ചിരിക്കണമെന്ന് യൂറോപ്യന്‍ കോടതി വിധി പ്രസ്താവിച്ചു.

ഓണ്‍ലൈന്‍ എയര്‍ ട്രാവല്‍ ബുക്കിംഗ് ട്രാവല്‍ ഏജന്‍സികളും എയര്‍ലൈനുകളും യാത്ര ചെയ്യേണ്ട തീയതികളും എയര്‍പോര്‍ട്ട് വിവരവും ബുക്കിംഗ് വെബ് സൈറ്റില്‍ കൊടുത്താല്‍ നല്‍കേണ്ട മുഴുവന്‍ തുകയും കാണിക്കണം. ആദ്യ പേജില്‍ ഒരു തുക നല്‍കിയ ശേഷം, ബുക്കിംഗ് നടത്തി അവസാനം ടാക്സ് വ്യത്യാസം, ബാഗേജ് ഫീസ്, കൌണ്ടര്‍ ചെക്ക് ഇന്‍ ഫീസ്, സീറ്റ് ബുക്കിംഗ് ഫീസ് എന്നിവ കൂട്ടി ചേര്‍ത്ത് മറ്റൊരു തുക കാണിക്കാന്‍ പാടില്ല എന്നാണ് കോടതിയുടെ വിധിന്യായത്തില്‍ പറയുന്നത്.

എയര്‍ ബെര്‍ലിന്റെ വെബ് സൈറ്റില്‍ കാണിക്കുന്ന വിലയും ബുക്കിംഗിനുശേഷം അവസാനം നല്‍കേണ്ട തുകയും തമ്മിലുള്ള അന്തരത്തിന് എതിരെ ഒരു കസ്റമര്‍ നല്‍കിയ കേസിലാണ് ഈ വിധിയുണ്ടായത്. ഈ വിധിക്കെതിരെ അപ്പീല്‍ അനുവദിച്ചിട്ടില്ല. കോടതി വിധി യൂറോപ്പിലെ എല്ലാ ഓണ്‍ലൈന്‍ എയര്‍ ട്രാവല്‍ ബുക്കിംഗ് വെബ് സൈറ്റുകള്‍ക്കും ബാധകമാണ്. അതുപോലെ ഉപഭോക്താക്കള്‍ക്ക് വളരെ പ്രയോജനപ്രദവുമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍