ഹിറ്റ്ലറുടെ ബാല്യകാല വസതി നിയമക്കുരുക്കില്‍
Friday, January 16, 2015 10:00 AM IST
ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ ബാല്യകാലം ചെലവഴിച്ച ഓസ്ട്രിയയിലെ വസതി നിയമക്കുരുക്കിലായി. വീടിന്റെ ഇപ്പോഴത്തെ ഉടമയുടെ അനുമതിയില്ലാതെ, ഇതു വില്‍ക്കാന്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ഹിറ്റ്ലറുടെ ബാല്യകാല വസതി എന്ന നിലയില്‍ ആരും ഇത് സ്മാരകമായി നിലനിര്‍ത്തുന്നില്ല എന്ന ഉറപ്പാക്കുയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനാല്‍ ഉടമ എതിര്‍ത്താലും വില്‍ക്കാന്‍ തന്നെയാണ് നീക്കം നടക്കുന്നത്. ഇതിനെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് ഉടമ.

ഇപ്പോള്‍ തന്നെ ഇവിടെ നിയോ നാസി അനുകൂലികളായ സന്ദര്‍ശകര്‍ ഏറെ എത്തുന്നു എന്നാണ് ബ്രാനൌ മുനിസിപ്പല്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍, വില്‍ക്കാന്‍ മുമ്പു നടത്തിയ ശ്രമങ്ങളെല്ലാം ഉടമ തടസപ്പെടുത്തുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍