പ്രസാദ് ഫിലിപ്പ് ലിബറല്‍ പാര്‍ട്ടി ഫെഡറല്‍ ഇലക്ടറേറ്റ് കൌണ്‍സിലില്‍
Friday, January 16, 2015 9:59 AM IST
മെല്‍ബണ്‍: സംസ്ഥാന രാഷ്ട്രീയത്തിലെ കര്‍മോല്‍സുകമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി മലയാളിയും ലിബറല്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റുമായിരുന്ന പ്രസാദ് ഫിലിപ്പിനെ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയായ ഫെഡറല്‍ ഇലക്ടറേറ്റ് കൌണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തു.

സെനറ്റര്‍ മിച് ഫൈഫീല്‍ഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് പ്രസാദിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയായിരുന്ന ക്രാന്‍ബണില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ലിബറല്‍ പാര്‍ട്ടി കാഴ്ചവച്ചത്. ക്രാന്‍ബണ്‍ സ്ഥാനാര്‍ഥി ആയിരുന്ന മുന്‍ മേയര്‍ ജെഫ് അബ്ളെറ്റിന്റെ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് പ്രസാദ് ഫിലിപ്പായിരുന്നു. വെറും രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് ലേബര്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ ഭൂരിപക്ഷം എന്നുള്ളത് ലേബര്‍ ക്യാമ്പുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.

പ്രസാദ് ഫിലിപ്പിന്റെ കഴിവുറ്റ നേതൃത്വവും പ്രവര്‍ത്തനവും ഇന്ത്യന്‍ സമൂഹത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വീകാര്യത നേടി കൊടുത്തതായി പാര്‍ട്ടി വിലയിരുത്തി. മാത്രമല്ല, 2016ല്‍ നടക്കാനിരിക്കുന്ന കേന്ദ്ര (എലറലൃമഹ) തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ഇന്ത്യന്‍ വോട്ടുകള്‍ അനിവാര്യമാണെന്ന് പാര്‍ട്ടി മനസിലാക്കുന്നു. പാര്‍ട്ടി ഭാരവാഹി ആയതിനുശേഷം ക്രാന്‍ബണിലെ നിരവധി വികസന പദ്ധതികള്‍ക്ക് രൂപരേഖ തയാറാക്കാന്‍ നേതൃത്വം കൊടുക്കുകയും പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി വിവിധ നിലപാടുകള്‍ക്കുവേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന ംലലസലിറ ുലിമഹ്യേ ൃമലേ സമ്പ്രദായം മാറ്റം വരുത്താതെ നിലനിര്‍ത്തുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ ശക്തമായി സമ്മര്‍ദം ചെലുത്തുവാന്‍ പ്രസാദ് ഫിലിപ്പ് നേതൃത്വം കൊടുക്കുകയും അത് ഫലം കാണുകയും ചെയ്തത് മലയാളി നഴ്സുമാര്‍ക്ക് ഏറെ പ്രയോജനം ചെയ്തു. ഇന്ത്യന്‍ സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കും പ്രദേശത്തിന്റെ വികസനത്തിനും തന്നാലാവുന്നത് എന്തും ചെയ്യാന്‍ താന്‍ പ്രതിജ്ഞാബധനാണെന്നു പ്രസാദ് ഫിലിപ്പ് പറഞ്ഞു.

മെല്‍ബണിലെ മലയാളി സമൂഹത്തിന്റെ സ്നേഹവും പ്രോത്സാഹനവും തനിക്കു എന്നും ഊര്‍ജ്ജം പകരുന്നു എന്നും ആ സ്നേഹത്തിന് താന്‍ എന്നും കടപ്പെട്ടിരിക്കുന്നതായും പ്രസാദ് പറഞ്ഞു.

എയര്‍ലൈന്‍ മെട്രിക്സില്‍ ബിസിനസ് അനലിസ്റായ പ്രസാദ് ഫിലിപ്പ് ഒരു മികച്ച സംഘാടകനും അറിയപ്പെടുന്ന ഗായകനും കൂടി ആണ്.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്