ഓക്ലാന്‍ഡില്‍ ബൈബിള്‍ കണ്‍വന്‍ഷനും സെബസ്ത്യാനോസിന്റെ തിരുനാളും ജനുവരി 19, 20, 25 തീയതികളില്‍
Friday, January 16, 2015 8:20 AM IST
ഓക്ലാന്‍ഡ്: സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19, 20 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ എല്ലസ്ളി കാത്തലിക് പള്ളിയില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തുന്നു.

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഇടുക്കി അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്‍മനാലിന്റെ നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍.

ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ രാത്രി 9.30ന് അവസാനിക്കും. തിങ്കള്‍ രാവിലെ 11 മുതലും ചൊവ്വ രാവിലെ ഒമ്പതു മുതലും കൌണ്‍സിലിംഗിനുള്ള സൌകര്യം ഉണ്ടായിരിക്കും. കണ്‍വന്‍ഷനില്‍ വചനപ്രഘോഷണം, വിടുതല്‍ ശുശ്രൂഷ, ദിവ്യകാരുണ്യാരാധന, രോഗസൌഖ്യ ശുശ്രൂഷ എന്നിവയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. കൂടാതെ കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും.

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്െടന്ന് സീറോ മലബാര്‍ മിഷന്‍ അസിസ്റന്റ് ചാപ്ളെയിന്‍ ഫാ. ജോബിന്‍ വന്യംപറമ്പില്‍ അറിയിച്ചു.

വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ 25 ന് (ഞായര്‍) നടക്കും. വൈകുന്നേരം 4.30ന് വിശുദ്ധന്റെ തിരുസ്വരൂപം വെഞ്ചരിച്ച് ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാളിനോടനുബന്ധിച്ച് കഴുന്ന് എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൌകര്യം ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍