അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ്, നവവത്സരം ആഘോഷിച്ചു
Friday, January 16, 2015 6:24 AM IST
അരിസോണ: അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസും നവവല്‍സരവും ആഘോഷപൂര്‍വം കൊണ്ടാടി. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തിരി തെളിച്ചതോടുകൂടി ആഘോഷത്തിനു തുടക്കംകുറിച്ചു.

കള്‍ച്ചറല്‍ സെക്രട്ടറി സജിത്ത് തൈവളപ്പില്‍ ഏവരേയും വേദിയിലേക്ക് സ്വാഗതം ചെയ്തു. രാഘവ് വാര്യര്‍ അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു. അമ്പിളി സജീവ്, ചിപ്പി ബൈജു, കീര്‍ത്തി കുര്യന്‍ എന്നിവര്‍ അവതാരികമാരായിരുന്നു.

കിരണ്‍ കീര്‍ത്തി സഹോദരിമാരുടെ ക്ളാസിക്കല്‍ നൃത്തത്തോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അരിസോണയിലെ മലയാളി കലാപ്രതിഭകള്‍ വൈവിധ്യമായ പരിപാടികളവതരിപ്പിച്ചു.

അരിസോണ മലയാളി അസോസിയേഷന്റെ മുഖപത്രമായ തനിമയുടെ രണ്ടാം പതിപ്പ് മുന്‍ പ്രസിഡന്റുമാരായ സതീഷ് അമ്പാടി, സൈമണ്‍ കോട്ടൂര്‍, ബിനോയ് വാര്യര്‍, ശ്രീകുമാര്‍ നമ്പ്യാര്‍ എന്നിവര്‍ക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. അരിസോണ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് വടകര ക്രിസ്മസ് നവവത്സര സന്ദേശം നല്‍കി.

2014 ഗ്രാജുവേറ്റ് ചെയ്ത കുട്ടികളേയും അവരുടെ മാതാപിതാക്കളേയും പ്രത്യേകമായി അക്കാഡമിക്ക് ഏക്സലന്‍സി അവാര്‍ഡ് നല്‍കി ആദരിച്ചു. എഴുത്തുകാരനായ ഡോ. ജോര്‍ജ് മരങ്ങോലി പ്രണവ് മേനോന്‍, കാര്‍ത്തിക് നമ്പ്യാര്‍, സഞ്ജു സാബു, വിപുതേശ് സീതാരാമന്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. കലാപരിപാടികളുടെ ഭാഗമായി നടന്ന നേറ്റിവിറ്റിഷോ വ്യത്യസ്തമായി.

പ്രകാശ് മുണ്ടക്കല്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. വിദ്യാവാര്യരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു.

സമ്മേളനാനന്തരം വിഭവസമൃദ്ധമായ സദ്യയും നല്‍കി. ശ്രീകുമാര്‍ നമ്പ്യാര്‍, ബൈജു തോമസ്, മധുരാജ് എന്നിവര്‍ സദ്യക്ക് നേതൃത്വം നല്‍കി.

ജയന്‍ നായര്‍, ബിനു തങ്കച്ചന്‍, വിനു തോമസ്, ഡോ. മഞ്ജു പിള്ള, കിരണ്‍ കുര്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: പി.പി. മോഹനന്‍