സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി
Friday, January 16, 2015 6:20 AM IST
ഹൂസ്റണ്‍: മാര്‍ത്തോമ സഭാ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ 12-ാമത് ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി.

ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക മിഷന്‍ ആഥിത്യമരുളുന്ന സമ്മേളനം ജൂലൈ 23 മുതല്‍ 26 വരെ ഇമ്മാനുവല്‍ മാര്‍ത്തോമ ദേവാലയത്തില്‍ നടക്കും.

ഠീ ടലലസ മിറ ീ ളശിറ എന്ന ചിന്താവിഷയത്തെ അധികരിച്ചുള്ള പഠനങ്ങള്‍ക്ക് സമ്മേളനം വേദിയാകും. 20 വര്‍ഷത്തെ ചരിത്രവുമായി ആത്മീയ പ്രഭ ചൊരിഞ്ഞുനില്‍ക്കുന്ന ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക ആദ്യമായാണ് ഭദ്രാസന സമ്മേളനത്തിന് വേദിയാകുന്നത്. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ, ഡോ. വിനോ ഡാനിയേല്‍ (ഫിലാഡല്‍ഫിയ) എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.

കോണ്‍ഫറന്‍സിന്റെ ലോഗോ പ്രകാശനം ജനുവരി 11ന് (ഞായര്‍) നടന്ന യോഗത്തില്‍ തിയഡോഷ്യസ് തിരുമേനി പ്രകാശനം ചെയ്തു. സമ്മേളനത്തിന്റെ നടത്തിപ്പിനായി തിയഡോഷ്യസ് മുഖ്യ രക്ഷാധികാരിയും ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക മിഷന്‍ പ്രസിഡന്റ് റവ. സജു മാത്യു, റവ. റോയ് തോമസ്, കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും ഭദ്രാസന സന്നദ്ധ സുവിശേഷക സംഘം സെക്രട്ടറിയുമായ റെജി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സഭാ വിശ്വാസികളായ ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. സജു മാത്യു 832 660 4281, റെജി വര്‍ഗീസ് 281 650 9630.

റിപ്പോര്‍ട്ട്: ബെന്നി പരിമണം