സ്വിറ്റ്സര്‍ലാന്‍ഡില്‍ സെഹിയോന്‍ ധ്യാനം ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്ന് വരെ
Friday, January 16, 2015 6:19 AM IST
സൂറിച്ച്: റവ. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യുകെ ഒരുക്കുന്ന ധ്യാനം സ്വിറ്റ്സര്‍ലാന്‍ഡില്‍ ജനുവരി 30, 31 ഫെബ്രുവരി ഒന്ന് തീയതികളില്‍ നടക്കും.

ജനുവരി 30 ന് (വെള്ളി) രാവിലെ 9.30 മുതല്‍ ഞായറാഴ്ച ഉച്ച വരെയാണ് ധ്യാനം. നവവത്സരത്തിലെ ഈ ധ്യാനത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ഫാ. തോമസ് പ്ളാപ്പള്ളില്‍, സ്റീഫന്‍ വലിയനിലം, ജെയിംസ് ചിറപ്പുറത്ത്, അഗസ്റിന്‍ മാളിയേക്കല്‍, ജോസഫ് പാറുകാനില്‍ എന്നിവര്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിക്കുവേണ്ടി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് പ്ളാപള്ളില്‍ 079 8331632.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍