അബ്ദുള്ള ബിന്‍ സയിദ് ആല്‍മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രഭാഷണം ജനുവരി 16ന്
Friday, January 16, 2015 6:18 AM IST
ദോഹ: 'മാനവികതയുടെ പ്രവാചകന്‍' എന്ന ശീര്‍ഷകത്തില്‍ നടന്നു വരുന്ന ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം കാമ്പയിന്റെ ഭാഗമായി അബ്ദുള്ള ബിന്‍ സയിദ് ആല്‍മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക പ്രഭാഷണം ജനുവരി 16ന് (വെള്ളി) നടക്കും.

മതാര്‍ ഖദീം, ഹോട്ട് ബ്രഡ് ബേക്കറിക്ക് പിറകുവശമുള്ള മുബാറക് നാസിര്‍ അല്‍കുവാരി മസ്ജിദില്‍ ഇശാ നമസ്കാരാനന്തരമാണ് പരിപാടി. സുബൈര്‍ അല്‍ കൌസരി മുഖ്യപ്രഭാഷണം നടത്തും.

സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.