അബുദാബി സിഎസ്ഐ ക്വയര്‍ ഫെസ്റിവല്‍ ജനുവരി 15ന്
Thursday, January 15, 2015 6:11 AM IST
അബുദാബി: യുഎഇ സിഎസ്ഐ ക്വയര്‍ ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 14-ാമത് യുഎഇ സിഎസ്ഐ ക്വയര്‍ ഫെസ്റിവലിന് അബുദാബി സിഎസ്ഐ ഇടവക ആതിഥേയത്വം വഹിക്കുന്നു.

ജനുവരി 15ന് (വ്യാഴം) രാത്രി എട്ടിന് അബുദാബി സെന്റ് ആന്‍ഡ്രുസ് പള്ളിയില്‍ നടത്തുന്ന ഗാനശുശ്രൂഷയില്‍ അബുദാബി, ദുബായ്, ഷാര്‍ജ സിഎസ്ഐ ഇടവകകളിലെ ഗായകസംഘങ്ങള്‍ വിവിധ ക്രിസ്മസ്, കരോള്‍ ഗാനങ്ങള്‍ ആലപിക്കണം. 160 അംഗ ഗായകസംഘത്തിന്റെ ആലാപനത്തിലൂടെ ഫോര്‍ പാര്‍ട്ട്സ് ഹാര്‍മണിയുടെ (എീൃ ജമൃ ഒമ്യൃാീി) മാന്ത്രിക സ്പര്‍ശം വിളിച്ചോതുന്ന ഗാനശുശ്രൂഷയില്‍ കോട്ടയം മാര്‍ത്തോമ ടെക്നോളജിക്കല്‍ സെമിനാരി റിട്ട. പ്രിന്‍സിപ്പല്‍ റവ. ഡോ. ഗീവര്‍ഗീസ് മാത്യു മുഖ്യാതിഥിയായിരിക്കും.

ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള