അബുദാബിയില്‍ അമേഡസ് ഗ്രൂപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജനുവരി 15, 16 തീയതികളില്‍
Thursday, January 15, 2015 6:08 AM IST
അബുദാബി: ക്രിക്കറ്റ് പ്രേമികള്‍ക്കായി അബുദാബിയില്‍ അമേഡസ് ഗ്രൂപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി 15, 16 തീയതികളിലായി അബുദാബി ഷേഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 13 കളികള്‍ രണ്ടു ദിവസങ്ങളിലായി നടക്കും.

ഇന്ത്യ, പാക്കിസ്ഥാന്‍, ബഹറിന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരാണ് പത്ത് ടീമുകള്‍ക്ക് വേണ്ടി മാറ്റുരയ്ക്കുക.

രണ്ടു ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തില്‍ അബുദാബി സൂപ്പര്‍ കിംഗ്സ്, ദ ഫാല്‍ക്കണ്‍സ് അല്‍ ഐന്‍, ഗ്ളാഡിയേറ്റര്‍ ദുബായ്, പാകിസ്ഥാന്‍ ഈഗിള്‍സ്, ദോഹ ഡ്രാഗണ്‍സ്, ഒമാന്‍ ചാമ്പ്യന്‍സ്, ദുബായ് റൈഡെഴ്സ്, അബുദാബി റോയല്‍ സ്റാര്‍സ്, ഡസേര്‍ട്ട് വാരിയേഴ്സ്, ചലഞ്ചേഴ്സ് ബഹറിന്‍ എന്നീ ടീമുകള്‍ ജഴ്സി അണിയും.

ടൂര്‍ണമെന്റിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അമേഡസ് ഗള്‍ഫ് ഡിവിഷന്‍ എംഡി ഗ്രഹാം നിക്കോള്‍സ്, ഡയറക്ടര്‍ ജവഹര്‍ അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള