കേരള ഹിന്ദു സമാജം മെല്‍ബണിന് പുതിയ ഭാരവാഹികള്‍
Thursday, January 15, 2015 6:07 AM IST
മെല്‍ബണ്‍: കേരള ഹിന്ദു സമാജം മെല്‍ബണ്‍ വാര്‍ഷിക നിര്‍വാഹക സമിതി അല്‍ഫിംഗ്ടോന്‍ വിക്ടോറിയയില്‍ ഡിസംബര്‍ 14ന് ചേര്‍ന്ന കേരള ഹിന്ദു സമാജം വാര്‍ഷിക പൊതു യോഗത്തില്‍ 2014-15 വാര്‍ഷിക നിര്‍വാഹക സമിതിയെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ടി.കെ ശ്രീകുമാര്‍ (പ്രസിഡന്റ്), സുകുമാരന്‍ പൂലക്കില്‍ (വൈസ് പ്രസിഡന്റ്), പ്രദീപ് ചന്ദ്ര (സെക്രട്ടറി) ശ്രീജിത്ത് (ജോ. സെക്രട്ടറി), ജയകൃഷ്ണന്‍ (ട്രഷറര്‍), ദീപക് മണി (ജോ. ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി രൂപലാല്‍ പാലവില്ല, തമ്പി തോടതര, അജിത് കുമര്‍, ഗിരീഷ് ആലക്കാട്ട്, മനോജ് ഗോപിനാഥ്, റിതേഷ് പറമ്പ, പ്രതീപ് പാര്‍ഥന്‍, വിജയകുമാരന്‍, ബി. സജിത്ത്, പ്രതീഷ് കുമര്‍, ഹരി നായര്‍, രാജന്‍ വെണ്‍മണി, എം. ഓംപ്രകാശ്, ശിവപ്രസാദ് എന്നിവരെയും തെരഞ്ഞെടുത്തു.

തുടര്‍ന്നു ചേര്‍ന്ന ആദ്യ യോഗത്തില്‍ പുതിയ വര്‍ഷത്തെ കാര്യ പരിപാടികള്‍ വിശകലനം ചെയ്തു.

റിപ്പോര്‍ട്ട്: എം.വി.എം വിജയകുമാരന്‍